തിരുവനന്തപുരം: സിനിമാ നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയില്‍. ഡെങ്കിപ്പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് താരത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ സഹോദരി സ്‌നേഹയാണ് ഇക്കാര്യം അറിയിച്ചത്. സാന്ദ്രയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്ന് സ്‌നേഹ വ്യക്തമാക്കി.

പനി കൂടി രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് താരത്തിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രണ്ടു ദിവസമായി സാന്ദ്ര ഐസിയുവില്‍ തുടരുകയാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥന വേണമെന്നും സ്‌നേഹ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group
Screen Shot

https://m.facebook.com/story.php?story_fbid=335121214642512&id=100044339083773