ജമ്മു കാശ്മീർ ലഫ്റ്റനൻറ് ഗവർണറായ ജിസി മുർമു രാജി വെക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയുടെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ പദവി ഏറ്റെടുക്കുവാൻ ആണ് അദ്ദേഹം രാജി വെക്കുന്നത് എന്നാണ് വ്യക്തമാകുന്നത്. നിലവിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആയ രാജീവ് മഹർഷിക്ക് ഓഗസ്റ്റ് എട്ടാം തീയതി 65 വയസ്സ് തികയും.

ആരാണ് ജി സി മുർമു?

1985 ബാച്ചിലെ ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ മുർമു നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിൻറെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്നു. മോദി പ്രധാനമന്ത്രി ആയപ്പോൾ കേന്ദ്ര ധനകാര്യ വകുപ്പിൽ ജോയിൻറ് സെക്രട്ടറിയായി മുർമു നിയമിതനായി. ഒക്ടോബർ 31, 2019ൽ ജമ്മു കാശ്മീരിൻറെ ആദ്യ ലഫ്റ്റനൻറ് ഗവർണർ ആയി മുർമു സ്ഥാനമേറ്റു.

വിവാദങ്ങൾ:

നരേന്ദ്ര മോദിയും, അമിത് ഷായും ഏറ്റവുമധികം വിശ്വാസം അർപ്പിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് മുർമു. അമിത്ഷായുടെ കീഴിൽ, നരേന്ദ്ര മോദിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഗുജറാത്ത് ആഭ്യന്തര വകുപ്പിൽ പ്രവർത്തിക്കുമ്പോഴാണ് മോദി- ഷാ അച്ചുതണ്ടിന് പ്രിയപ്പെട്ട ഉദ്യോഗസ്ഥനായി മുർമു മാറിയത്. 2002ലെ ഗുജറാത്ത് കലാപം കൈകാര്യം ചെയ്യുവാൻ മോദി ഉപയോഗിച്ച ഉദ്യോഗസ്ഥനും മറ്റാരുമല്ല. അമിത് ഷാ ജയിലിൽ ആയപ്പോൾ അദ്ദേഹത്തിൻറെ ജാമ്യ പേപ്പറുകൾ തയ്യാറാക്കിയത് പോലും മുർമു ആണെന്നാണ് ആരോപണം. ഇസ്രത്ത് ജഹാൻ വ്യാജ എൻകൗണ്ടർ കേസിലെ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളും ഇദ്ദേഹം നടത്തി എന്നും ആരോപണം ഉയർന്നിരുന്നു. 2019 നവംബറിൽ സർവീസിൽ നിന്ന് വിരമിക്കണ്ടി ഇരുന്ന മുർമു , 2019 ഒക്ടോബറിൽ ജമ്മുകാശ്മീർ ലഫ്റ്റനൻറ് ഗവർണർ ആയി നിയമിതനായി.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2