വാഷിംഗ്ടണ്‍: ചൈനയുടെ ഭീഷണി നേരിടാന്‍ ഇന്ത്യയ്ക്കൊപ്പം അമേരിക്കന്‍ സൈന്യത്തെ ഇറക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.
യൂറോപ്പിലെ സൈനിക സാന്നിധ്യം കുറയ്ക്കുകയും ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ അതിര്‍ത്തിയില്‍ വിന്യസിക്കുകയും ചെയ്യുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ബ്രസല്‍സ് ഫോറത്തിലെ ഒരു ചോദ്യത്തിന് മറുപടിയായാണ് പോംപിയോ ഇക്കാര്യം പറഞ്ഞത്.
Read Also : അതിര്‍ത്തിയില്‍ സൈനിക നീക്കം ശക്തമാക്കി ഇന്ത്യയും ചൈനയും : ചൈനയുടെ അടുത്ത നീക്കം ഇന്ത്യയിലെ ഡെപ്സാങ്ങിന് സമീപം : തിരിച്ചടിയ്ക്ക് തയ്യാറായി ഇന്ത്യയും : ഗല്‍വാനിയിലെ ടെന്റുകള്‍ ഇനിയും ചൈന നീക്കം ചെയ്യാത്തതും ചൈന വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് സൂചന
ജര്‍മനിയിലെ അമേരിക്കന്‍ സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്ന് അടുത്തിടെ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ പ്രകോപിപ്പിച്ചിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ജര്‍മനിയില്‍ നിന്ന് സൈനികരെ കുറയ്ക്കുന്നത് തന്ത്രപരമായ തീരുമാനമാണെന്നും സൈനികരെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിക്കുമെന്ന സൂചനയും പോംപിയോ നല്‍കിയത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ(പിഎല്‍എ) നടപടികളെയും അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യ, വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഭീഷണിയാണ്. ദക്ഷിണ ചൈനാ കടലിലെ ചൈനീസ് ആധിപത്യവും വെല്ലുവിളിയാണെന്നും പോംപിയോ പറഞ്ഞു.
ചൈനയുടെ വെല്ലുവിളികളെ നേരിടാന്‍ യുഎസ് സൈന്യം ഉചിതമായി നിലകൊള്ളുന്നുവെന്ന് ഞങ്ങള്‍ ഉറപ്പാക്കാന്‍ പോകുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
Source: 24news

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2