ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യ മ​നു അ​ഭി​ഷേ​ക് സിം​ഗ്വി​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​നു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കു​റ​വാ​യി​രു​ന്നെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് എം​പി കൂ​ടി​യാ​യ സിം​ഗ്വി​യു​ടെ ഓ​ഫീ​സി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രെ​യും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി. എ​ല്ലാ​വ​രും നെ​ഗ​റ്റീ​വാ​ണെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്.
ഇന്ത്യക്കും റഷ്യക്കും യു.എസ്. വെന്റിലേറ്ററുകള്‍ നല്‍കിയതിന് ട്രംപിന് വിര്‍ശനവുമായി ഡെമോക്രാറ്റിക് സെനറ്റര്‍
സു​പ്രീം കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ സിം​ഗ്വി കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ടു​ന്ന ഏ​റ്റ​വും ഒ​ടു​വി​ലെ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​ണ്. ഈ ​മാ​സം 23 വ​രെ അ​ദ്ദേ​ഹം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി കേ​സു​ക​ളി​ല്‍ വാ​ദി​ച്ചി​രു​ന്നു. ജൂ​ലൈ ഒ​ന്പ​തു​വ​രെ ഹോം ​ഐ​സൊ​ലേ​ഷ​നി​ല്‍ തു​ട​രാ​ന്‍ സിം​ഗ്വി​യോ​ടു നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.നേ​ര​ത്തെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ഞ്ജ​യ് ഝാ​യ്ക്കും ഡ​ല്‍​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ര്‍ ജ​യ്നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
Source: 24news

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2