പാലക്കാട് : ജില്ലയില്‍ ഇന്ന് രണ്ട് കുട്ടികള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഉള്‍പ്പെടെ 23 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 237 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 13 പേര്‍ വിദേശത്തുനിന്നും വന്നവരാണ്. ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയും.
നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ അഞ്ച് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും മൂന്ന്‌പേര്‍ എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.
ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
* കുവൈത്തില്‍ നിന്നും എത്തിയ വല്ലപ്പുഴ സ്വദേശി (40 പുരുഷന്‍)
* കുവൈത്തില്‍ നിന്നും എത്തിയ വിളയൂര്‍ സ്വദേശി (28 സ്ത്രീ)
* കുവൈത്തില്‍ നിന്നും എത്തിയ തേങ്കുറിശ്ശി സ്വദേശി (26 പുരുഷന്‍)
* കുവൈത്തില്‍ നിന്നും എത്തിയ പുതുനഗരം സ്വദേശി (11 പെണ്‍കുട്ടി)
* കുവൈത്തില്‍ നിന്നും എത്തിയ നല്ലേപ്പിള്ളി ഇരട്ടക്കുളം സ്വദേശി (39 പുരുഷന്‍)
* കുവൈത്തില്‍ നിന്നും എത്തിയ പിരായിരി കുന്നംകുളങ്ങര സ്വദേശി (32 പുരുഷന്‍)
* കുവൈത്തില്‍ നിന്നും എത്തിയ പിരായിരി മഹിമ നഗര്‍ സ്വദേശി (25 പുരുഷന്‍)
* യുഎഇയില്‍ നിന്നും എത്തിയ അലനല്ലൂര്‍ സ്വദേശി (31 പുരുഷന്‍)
* യുഎഇയില്‍ നിന്നും എത്തിയ കരിമ്പുഴ ആറ്റാശ്ശേരി സ്വദേശി (38 പുരുഷന്‍)
* ദുബായില്‍ നിന്നും വന്ന കരിമ്പുഴ കരിയോട് സ്വദേശി (35 പുരുഷന്‍)
* ദുബായില്‍ നിന്നും വന്ന മങ്കര മാങ്കുറിശ്ശി സ്വദേശി (48 പുരുഷന്‍)
* ശ്രീലങ്കയില്‍ നിന്നും എത്തിയ പത്തിരിപ്പാല സ്വദേശി (35 പുരുഷന്‍)
* സൗദിയില്‍ നിന്നും എത്തിയ പിരായിരി ഇരപ്പക്കാട് സ്വദേശി (31 പുരുഷന്‍)
* ജമ്മു കാശ്മീരില്‍ നിന്നും എത്തിയ ഒറ്റപ്പാലം സ്വദേശി (36 പുരുഷന്‍)
* ഡല്‍ഹിയില്‍ നിന്നും എത്തിയ കുഴല്‍മന്ദം ചിതലി സ്വദേശി (49 പുരുഷന്‍)
* തമിഴ്‌നാടില്‍ നിന്നും എത്തിയ കല്ലേകുളങ്ങര സ്വദേശി (34 പുരുഷന്‍)
* ചെന്നൈയില്‍ നിന്നും വന്ന പിരായിരി വിളയങ്കോട് സ്വദേശി (36 പുരുഷന്‍)
* ചെന്നൈയില്‍ നിന്നും വന്ന മാങ്കുറിശ്ശി സ്വദേശി കളായ അമ്മയും (35) മകനും (15)
* ചെന്നൈയില്‍ നിന്നും വന്ന മങ്കര പരിയശേരി സ്വദേശികളായ രണ്ടുപേര്‍ (50,52 പുരുഷന്മാര്‍)
* ഹരിയാനയുല്‍ നിന്നും എത്തിയ ഇരപ്പക്കാട് പിരായിരി സ്വദേശി (29 പുരുഷന്‍)
* പറളി എടത്തറ സ്വദേശിയായ പറളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകക്കും(53) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Source: 24news

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2