ദുബായ് : കോവിഡ് ബാധിച്ച് യു എ ഇയിൽ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം പെരുമ്പാവൂർ സ്വദേശി മേലാന്തിക്ക പറമ്പിൽ സുധീർ (51 )ആണ് മരിച്ചത്. ഇദ്ദേഹത്തിന് മരണശേഷമാണ് കോവിഡ്
സ്ഥിരീകരിച്ചത്.
ദുബായിലെ ഒരു ഫ്രീസോണിൽ വർഷങ്ങളായി ബാർബർ ഷോപ്പ് നടത്തിയിരുന്ന ഇദ്ദേഹത്തെ ബുധനാഴ്ച സഹപ്രവർത്തർ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജോലികഴിഞ്ഞ് മുറിയിൽ വിശ്രമിക്കാനെത്തിയതായിരുന്നു സുധീർ. എന്നാൽ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നാണ് സഹപ്രവർത്തർ കരുതിയത്. ഇദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല.
തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കോവിഡ് പോസറ്റീവാണ് എന്ന് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് സഹപ്രവർത്തകരെ നിരീക്ഷണത്തിലാക്കി. ഭാര്യ: രഹ്ന. മക്കൾ: അസ്ജന, സഫ് വാൻ, ഫർദാൻ, അൽഫിയ.
Source: 24news

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2