മസ്‌കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് ഒമ്പത് പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധയേറ്റ് മരണപ്പെട്ടവരുടെ എണ്ണം 153 ആയി. അതേസമയം ഇന്ന് 1132 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 36,034 ആയി ഉയര്‍ന്നു. പുതുതായി രോഗനിര്‍ണയം നടത്തിയ കേസുകളില്‍ 639 സ്വദേശികളും 493 വിദേശികളും ഉള്‍പ്പെടുന്നു, രാജ്യത്ത് ഇതുവരെ 19,482 രോഗബാധിതര്‍ സുഖം പ്രാപിച്ചതായും മന്ത്രാലയം അറിയിച്ചു.
Source: 24news

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2