സംസ്ഥാന പോലീസ് അസ്ഥാനത്തും കോവിഡ് ബാധ സ്ഥിരീകരിച്ചു. എൻആർഐ സെല്ലിലെ ഡ്രൈവറാണ് കോവിഡ് പോസിറ്റീവ് ആയത്. രോഗബാധിതനെ സമ്പർക്ക പട്ടിക പരിശോധിച്ച് വരികയാണ്. ഇദ്ദേഹം ഈ മാസം ഇരുപത്തിനാലാം തീയതി വരെ ഡ്യൂട്ടി ചെയ്തിരുന്നു. ഉറവിടം വ്യക്തമല്ലാത്ത അതിനാൽ കൂടുതൽ ജീവനക്കാരെ പരിശോധനയ്ക്ക് വിധേയമാക്കും. അണുവിമുക്തമാക്കുന്നതിനുവേണ്ടി പോലീസ് ആസ്ഥാനം അടച്ചിടും എന്നാണ് ലഭിക്കുന്ന വിവരം.

ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നേരത്തെ ക്രൈംബ്രാഞ്ച് ഓഫീസ് ഒരാഴ്ച അടച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2