ദില്ലി: കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്‍വിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലായ് ഒമ്പത് വരെ സിംഗ്‍വിയോട് ഹോം ഐസൊലേഷനില്‍ പോകാന്‍ നിര്‍ദേശിച്ചു. സമ്പർക്കം വഴിയാണ് അഭിഷേക് മനു സിംഗ്‍വിക്ക് രോ​ഗം പകർന്നത്. ജൂണ്‍ 23ന് വീഡിയോ കോണ്‍ഫറന്‍സ് വഴി സിംഗ്‍വി കേസ് വാദിച്ചിരുന്നു.
അതേസമയം ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ പ്രവർത്തനം ഞായറാഴ്ച വരെ നിർത്തിവച്ചു. കൊവിഡ് ഭേദമായ രജിസ്ട്രാർ ജനറൽ ഹൃദയാഘാതത്തെതുടർന്ന് മരിച്ചതോടെയാണ് നടപടി. ഇദ്ദേഹം ചികിത്സയിലിരുന്ന ആശുപത്രി ചീഫ് ജസ്റ്റിസും ജഡ്ജിമാരും സന്ദർശിച്ചിരുന്നു. വിജയവാഡയിലെ മെട്രോപൊളിറ്റൻ സെഷൻസ് കോടതിയും ഞായറാഴ്ച വരെ അടച്ചു.
എന്നാൽ രാജ്യത്തെ കോടതികളിലെ നിരവധി ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മാസം പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജും കുടുംബവും ക്വാറന്റൈനില്‍ പോയിരുന്നു. രാജ്യത്ത് കൊവിഡ് കേസുകൾ അ‌ഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇത് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വർധനവാണ് ഇന്നത്തേത്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം 4,90,401 ആയി.
The post കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്‍വിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു appeared first on Pravasishabdam.
Source: Pravasishabdam

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2