കോട്ടയം:കോട്ടയം നഗരം അതിഭീകരമാം വിധം വിര്യം കൂടിയ ലഹരിമരുന്നായ സൈക്കോട്രോപ്പിക്ക് ഡ്രഗായ എം വലിയ തോതില്‍ എത്തുന്നു.കോട്ടയം കളത്തിപ്പടി കേന്ദ്രികരിച്ചാണ് മരുന്ന് എത്തിക്കുതും വിപണനം നടത്തുന്നതുമെന്നാണ് സൂചന.കോട്ടയം ജില്ലയില്‍ എത്തിക്കുന്ന മരുന്നുകള്‍ ജില്ലയിലെ തന്നെ കുപ്രസിദ്ധനായ ഗുണ്ടാ നേതാവാണ് വിറ്റഴിക്കുന്നത്.
എം.വില്‍പ്പനയും, വിതരണവും കളത്തിപ്പടി കേന്ദ്രീകരിച്ചു നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു എക്സൈസ് സംഘവും പൊലീസും രണ്ടു തവണ കളത്തിപ്പടിയിലുള്ള മരുന്ന് എത്തിക്കുന്നതായി കരുതുന്ന യുവാവിന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.ലോകത്തിലെ തന്നെ എറ്റവും കൂടുതല്‍ വീര്യം കൂടിയ മരുന്നുകളില്‍ ഒന്നാണ് എം.വിദേശ രാജ്യങ്ങളില്‍ ലഹരി പാര്‍ട്ടികളില്‍ വലിയ തോതില്‍ ഉപയോഗിക്കുന്ന മരുന്നാണ് എം.എമ്മിന്റെ ഒരു യൂണിറ്റിന് 1000 മുതല്‍ 3000 രൂപയ്ക്ക വരെയാണ് ഇപ്പോള്‍ കോട്ടയത്ത വില്‍ക്കുന്നത്.മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് കോട്ടയത്ത് ഇതിന്റെ വില്‍പന ആരംഭിച്ചത്.മുംബൈ, ബംഗലൂരു എന്നിവ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന മാഫിയ സംഘങ്ങളുടെ സഹായത്തോടെയാണ് എം കേരളത്തില്‍ എത്തിക്കുന്നത്.ഇതിന്റെ മുഖ്യകണ്ണിയായി പ്രവര്‍ത്തിക്കുന്നതി കോട്ടയത്തെ നിരവധി ക്രിമിനല്‍ കേസുകളിലെ നേതാവുമാണ്.
അതി മാരകമായ എം എന്ന ലഹരി മരുന്നു ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും എണ്ണം ജില്ലയില്‍ വര്‍ദ്ധിക്കുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പൊലീസിന്റെയും വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പരിശോധന നടത്തിയത്. ഒരു യൂണിറ്റ് എം. ഉപയോഗിച്ചാല്‍ മൂന്നു ദിവസം വരെ വീര്യം ലഭിക്കുമെന്നതാണ് ഇതിന്റെ ഗുണമെന്നു പറയുന്നു. ഇതേ തുടര്‍ന്നാണ് യുവാക്കളുടെ സംഘം ലഹരി ഉപയോഗിക്കുന്നതെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2