വയനാട് : കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഗര്‍ഭണിയാക്കുകയും ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ തയാറാണന്ന് അറിയി്ച്ചു കൊണ്ട പ്രതിയും വൈദികനുമായ ഫാ.റോബിന്‍ വടക്കുംചേരി കോടതിയെ സമീപിച്ചു.
കൊട്ടിയൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട വൈദികന്‍ റോബിന്‍ വടക്കുംചേരി കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയെ വിവാഹം ചെയ്യാനും കുട്ടിയെ സംരക്ഷിക്കാനും അനുമതി തേടിക്കൊണ്ടാണ് മാനന്തവാടി രൂപതാ വൈദികനായിരുന്ന റോബിന്‍ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചത്.
റോബിന്‍ വടക്കുംചേരിയ്ക്കൊപ്പം പീഡനത്തിരയായ പെണ്‍കുട്ടിയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് റോബിന്‍ വടക്കുംചേരി.
കൂടാതെ വിവാഹ ആവശ്യത്തിനായി രണ്ട് മാസത്തേക്ക് ശിക്ഷയില്‍ ഇളവിനും അനുമതി തേടിയിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടിയും റോബിന്‍ വടക്കുംചേരിയും തമ്മിലുള്ള വിവാഹത്തെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ മുന്‍ വൈദികന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്നും ഫാ.റോബിന് വേണമെങ്കില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യാമായിരുന്നു എന്നും .പെണ്‍കുട്ടിയേയോ കുഞ്ഞിനേയോ സംരക്ഷിക്കാന്‍ തയ്യാറായിട്ടില്ലന്നിരിക്കെ കോടതിയുടെ അനുമതിയോടെ വിവാഹം കഴിക്കുന്നതിന് പിന്നില്‍ ശിക്ഷാ ഇളവ് നേടാനുള്ള നീക്കമാണ് നടക്കുന്നതെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2