കൂറുമാറിയവർക്ക് വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന സുപ്രീംകോടതിവിധി കൂറുമാറ്റ നിരോധന നിയമത്തെ അപ്രസക്തമാകും എന്ന് ആരോപണം . കർണാടകയിൽ എംഎൽഎമാർ കൂറുമാറി ബിജെപിയിൽ ചേർന്നു സർക്കാർ രൂപീകരിച്ചിരുന്നു. ഇവർ രാജിവച്ചാണ് ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതിനെതിരെ നൽകിയ കേസിലാണ് ഇപ്പോൾ സുപ്രീം കോടതിയുടെ നിർണായക വിധി.

കർണാടകയിലെ കോൺഗ്രസ് ജനതാദൾ സഖ്യം സർക്കാരിനെ അട്ടിമറിച്ചതിന് പിന്നാലെ മധ്യപ്രദേശിലും ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ എംഎൽഎമാർ കൂറുമാറിയതിനെത്തുടർന്ന് കമൽനാഥ് മന്ത്രിസഭ രാജിവയ്ക്കേണ്ട സാഹചര്യം ഉണ്ടായി. ഇവിടെ ബിജെപി പിന്നീട് സർക്കാർ രൂപീകരിച്ചു. സമാനമായ ഒരു സാഹചര്യമാണ് ഇപ്പോൾ രാജസ്ഥാനിലും ഉണ്ടായിരിക്കുന്നത്.

കേന്ദ്ര ഭരണത്തിൻറെ പിന്തുണയിൽ വിവിധ സംസ്ഥാനങ്ങളിൽ എംഎൽഎമാരെ കൂട്ടത്തോടെ കൂറു മാറ്റി ജനവിധിയും ജനാധിപത്യവും ബിജെപി അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. കൂറുമാറ്റം സംബന്ധിച്ച ഭരണഘടനയിലെ പത്താം ഷെഡ്യൂൽ ചട്ടങ്ങൾക്ക് വിരുദ്ധമാണ് സുപ്രീംകോടതിവിധി എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിധിക്കെതിരെ നിയമനിർമാണം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങാൻ ആലോചിക്കുകയാണ് പ്രതിപക്ഷ കക്ഷികൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2