കോട്ടയം: കറുകച്ചാൽ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയ്ക്കു മുന്നിൽ മദ്യം വാങ്ങാൻ ഇടനിലക്കാരുടെ ഇടി. കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുമായി എത്തിയവരാണ് മദ്യം വാങ്ങി നൽകാൻ തിരക്ക് കൂട്ടുന്നത്. രാവിലെ വന്ന് ചില്ലറ വിൽപ്പന ശാലയ്ക്കു മുന്നിൽ നിന്നാൽ വൈകുന്നേരമാകുമ്പോഴേയ്ക്കും കാശും കീശയിലാക്കി മടങ്ങാമെന്നാണ് ഇവർ മുതലെടുക്കുന്നത്.

കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ആന്റിജൻ പരിശോധനാ ഫലമോ നിർബന്ധമാക്കിയിട്ടും ഇതൊന്നും അനുസരിക്കാതെ കറുകച്ചാലിലെ ബിവറേജസ് അധികൃതർ കച്ചവടം നടത്തുന്നത്. ജോലിക്കാരുടെയും ഇവിടെ എത്തുന്നവരുടെയും സുരക്ഷ പോലും പരിഗണിക്കാതെയാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. ഇവിടെ പരിശോധനയ്ക്കു പൊലീസോ , എക്‌സൈസോ ഇല്ലാതെ വന്നതോടെയാണ് ഇപ്പോൾ ആർക്കും തോന്നും പടി മദ്യം വാങ്ങാൻ അവസരം ഒരുങ്ങുന്നത്. ഹൈക്കോടതിയുടെ മാർഗനിർദേശങ്ങളും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും ഇവിടെ പാലിക്കപ്പെടുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കഴിഞ്ഞ ദിവസം മുതലാണ് ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലകളിൽ മദ്യം വിതരണം ചെയ്യുന്നതിനു കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റും നിർബന്ധമാക്കിയത്. ഇതേ തുടർന്നു സംസ്ഥാനത്തെ മിക്ക ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകളിലും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകൾക്കു മുന്നിൽ ഇടനിലക്കാരും തടിച്ചു കൂടിയിട്ടുണ്ട്.

വാക്‌സിനെടുത്ത ചിലരാണ് ഇതിന് ഇടനില നിൽക്കുന്നത്. ഇവർ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകൾക്കു മുന്നിൽ തമ്പടിക്കും. തുടർന്ന്, മദ്യം വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്തു പണം വാങ്ങും. ഇതേ തുടർന്നു മദ്യം വാങ്ങിയ ശേഷം കമ്മിഷൻ വാങ്ങുകയും ചെയ്യും. എന്നാൽ, ഇത്തരത്തിൽ മദ്യം വാങ്ങി നൽകുന്നത് വലിയ അപകടത്തിന് ഇടയാക്കുമെന്നാണ് ആരോപണം ഉയരുന്നത്.

മദ്യം വാങ്ങാൻ എത്തുന്നയാൾ രോഗ ബാധിതനാണെങ്കിൽ ഇടനില നിൽക്കുന്നയാൾ പണം വാങ്ങുന്നതിലൂടെ ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെടും. ഇതേ തുടർന്നു ബിവറേജസിലെ ജീവനക്കാർക്കും ഇവിടെ മദ്യം വാങ്ങാൻ എത്തുന്നവർക്കും അടക്കം രോഘം ബാധിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ ഉയരുന്നത്. ഈ സാഹചര്യത്തിൽ കറുകച്ചാൽ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക