കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്ന് കുറ്റവിമുക്തൻ ആക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി സുപ്രീംകോടതി തള്ളി തനിക്കെതിരെ തെളിവുകളില്ല എന്നും, വിരോധം മൂലം കെട്ടിച്ചമച്ച കേസ് ആണെന്നും, കന്യാസ്ത്രി നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ ചോദ്യം ചെയ്തതിലുള്ള പകയാണ് കേസിനാധാരം എന്നും എല്ലാമായിരുന്നു ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകർ വാദിച്ചത്. തങ്ങളുടെ ഭാഗം കൂടി കേൾക്കാതെ വിധി പ്രസ്താവിക്കുന്നത് എന്ന കന്യാസ്ത്രീയുടെ അഭിഭാഷകരും തടസ്സ ഹർജി നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ബിഷപ്പ് ഫ്രാങ്കോക്ക് വേണ്ടി കോടതിയിൽ ഹാജരായത് പ്രമുഖ അഭിഭാഷകനായ മുഗൾ റോഹ്ത്തഗി ആണ്.

കുറ്റവിമുക്തൻ ആകണമെന്ന് ആവശ്യപ്പെട്ട ഫ്രാങ്കോ സമർപ്പിച്ച ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. 2018 ജൂൺ മാസമാണ് ബിഷപ്പ് ഫ്രാങ്കോ തന്നെ പീഡിപ്പിച്ചുവെന്ന് കാട്ടി കന്യാസ്ത്രി പരാതി നൽകിയത്. 2014 മെയ് മുതൽ 13 തവണ തന്നെ പീഡിപ്പിച്ചു എന്ന് കന്യാസ്ത്രീ പരാതിയിൽ ആരോപിച്ചിരുന്നു. വിചാരണ നടപടികൾ വൈകിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ആണ് ജലന്തർ രൂപതാ അധ്യക്ഷൻ ആയ ബിഷപ്പ് ഫ്രാങ്കോയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. വിചാരണയ്ക്ക് ഹാജരാകാത്ത സാഹചര്യത്തിൽ ഫ്രാങ്കോ മുളയ്ക്കൻറെ ജാമ്യം വിചാരണ കോടതി റദ്ദാക്കിയിരുന്നു. എന്നാൽ താൻ കോവിഡ് ബാധിതൻ ആണ്ന്ന സർട്ടിഫിക്കറ്റ് ഹാജരാക്കി ബിഷപ്പ് ഫ്രാങ്കോ അന്ന് തടിയൂരി. ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നമായ രൂപതയാണ് ജലന്തർ രൂപത. ഔദ്യോഗികമായി ചുമതലകളിൽ നിന്ന് മാറ്റിയിട്ടുണ്ട് എന്ന് സഭ അവകാശപ്പെടുമ്പോഴും ജലന്തർ രൂപതയുടെ ഭരണം ഇപ്പോഴും ഫ്രാങ്കോ മുളയ്ക്കൽ തന്നെയാണ് നിയന്ത്രിക്കുന്നത്.

 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2