ഓണക്കാലത്തെ മദ്യക്കച്ചവടം കൊഴുപ്പിക്കാന്‍ നിയന്ത്രണങ്ങളില്‍ ഇളവുമായി ബെവ്‌കോ.മദ്യക്കടകളുടെ പ്രവര്‍ത്തന സമയം നാലു മണിക്കൂര്‍വരെ കൂട്ടും. ബെവ് ക്യൂ ആപ്പില്‍ ബുക്കിങ് സമയപരിധി കുറച്ചേക്കും. ബുക്ക് ചെയ്യുന്നതിന്‍റെ പിറ്റേന്ന് മദ്യം വാങ്ങാന്‍ സൗകര്യമൊരുക്കും. ഓണക്കാലത്ത് സംസ്ഥാനത്തെ പ്രതിദിന ശരാശരി മദ്യവില്‍പ്പന ഇരട്ടിയിലേറെ കടക്കാറുണ്ട്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ബെവ്കോയുടെ വില്‍പ്പ ബെവ് ക്യൂ ആപ്പിലൂടെ ആയതോടെ ലാഭം നന്നേ കുറഞ്ഞു. ആപ്പിലൂടെ ബാറുടമകളാണ് ലാഭം കൊയ്തതെന്ന ആരോപണവുമായി ബെവ് കോ ജീവനക്കാര്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓണ വിപണി ലക്ഷ്യമിട്ട് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനുള്ള തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2