പനാജി: കോവിഡ് രോഗവ്യാപനം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് ഗോവയില്‍ മൂന്ന് ദിവസം സമ്പൂര്‍ണ ലോക്ക്ഡൗണ്‍.ഇന്ന് അര്‍ദ്ധരാത്രി മുതലാണ് സംസ്ഥാനം മുഴുവനായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കൂടാതെ ബുധനാഴ്ച മുതല്‍ ഓഗസ്റ്റ് പത്തുവരെ ‘ജനത കര്‍ഫ്യൂ’വും പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളിലാണ് സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍. ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. തിങ്കളാഴ്ച പുലര്‍ച്ചെ വരെയാണ് ലോക്ക്ഡൗണ്‍. ജനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭ്യര്‍ത്ഥിച്ചു.
മാസ്‌ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും ജനങ്ങള്‍ വീഴ്ച വരുത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ ഓഗസ്റ്റ് പത്തുവരെയാണ് ‘ജനത കര്‍ഫ്യൂ’ നടപ്പിലാക്കുക. ഇത് പ്രാബല്യത്തില്‍ വന്നതോടെ ദിവസവും രാത്രി എട്ടുമുതല്‍ രാവിലെ ആറുവരെ അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട ആളുകള്‍ക്കുമാത്രമേ പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളൂ എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.മാസ്‌ക് ധരിക്കാത്ത 40,000-ത്തിലധികം ആളുകള്‍ക്ക് പിഴ ചുമത്തിയെന്നും നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ടതും ജനങ്ങളില്‍ അവബോധവും അച്ചടക്കവും ഉണ്ടാവേണ്ടതും ആവശ്യമാണെന്നും അതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.എന്നാല്‍ ഗോവയില്‍ 170 പുതിയ കോവിഡ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ഗോവയില്‍ കോവിഡ രോഗികളുടെ എണ്ണം 2,753 അയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2