ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണ് ? വീണ്ടും ചോദ്യശരങ്ങളും ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി.
ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും എടുത്തിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെയാണ് രാഹുലിന്റെ വിമര്‍ശനം. ‘ഇന്ത്യയുടെ ഒരിഞ്ച് സ്ഥലം പോലും എടുത്തില്ലെന്നും ആരും ഇന്ത്യയ്ക്കുള്ളില്‍ വന്നിട്ടില്ലെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. പക്ഷെ ഉപഗ്രഹ ചിത്രങ്ങള്‍ വഴി ലഭിക്കുന്ന വിവരമനുസരിച്ചും ലഡാക്കിലെ ആളുകളും സൈന്യത്തില്‍ നിന്ന് വിരമിച്ച ജനറല്‍മാരും പറയുന്നത് അനുസരിച്ചും ചൈന നമ്മുടെ ഭൂമി കൈയടക്കിയെന്നത് വസ്തുതയാണ്.’ രാഹുല്‍ പറഞ്ഞു. ഒരിടത്തല്ല മൂന്നിടത്താണ് ഇന്ത്യയുടെ ഭൂമി അപഹരിക്കപ്പെട്ടതെന്നും രാഹുല്‍ ആരോപിച്ചു.
Read Also : അതിര്‍ത്തിയില്‍ സൈനിക നീക്കം ശക്തമാക്കി ഇന്ത്യയും ചൈനയും : ചൈനയുടെ അടുത്ത നീക്കം ഇന്ത്യയിലെ ഡെപ്സാങ്ങിന് സമീപം : തിരിച്ചടിയ്ക്ക് തയ്യാറായി ഇന്ത്യയും : ഗല്‍വാനിയിലെ ടെന്റുകള്‍ ഇനിയും ചൈന നീക്കം ചെയ്യാത്തതും ചൈന വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് സൂചന
പ്രധാനമന്ത്രി രാജ്യത്തോട് സത്യം പറയണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ഗാന്ധി അതിര്‍ത്തിയിലെ പ്രശ്‌നത്തിന്റെ പേരില്‍ അദ്ദേഹം പരിഭ്രമിക്കേണ്ടെന്നും പറഞ്ഞു. ഭൂമി നഷ്ടപ്പെട്ട ശേഷം ഭൂമി പോയിട്ടില്ലെന്ന് നിങ്ങള്‍ പറഞ്ഞാല്‍ ചൈനയ്ക്ക് പ്രയോജനം ലഭിക്കും. നമുക്ക് അവരോട് ഒരുമിച്ച് പോരാടണം. അതുകൊണ്ട് ചൈന നമ്മുടെ ഭൂമി കൈയടക്കിയെന്നും നമ്മള്‍ നടപടിയെടുക്കാന്‍ പോകുന്നുവെന്നും പ്രധാനമന്ത്രി ഭയപ്പെടാതെ പറയണമെന്നും രാഹുല്‍ പറഞ്ഞു.
അങ്ങനെ ചെയ്താല്‍ രാജ്യം മുഴുവന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പറഞ്ഞ രാഹുല്‍ ആരാണ് നമ്മുടെ രക്തസാക്ഷികളായ സൈനികരെ ആയുധമില്ലാതെ അതിര്‍ത്തിയിലേക്ക് അയച്ചതെന്നും എന്തിന് വേണ്ടിയായിരുന്നു ആ നടപടിയെന്നും വീണ്ടും പ്രധാനമന്ത്രിയോട് ആരാഞ്ഞു.
Source: 24news

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2