ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈന പിന്‍മാറിയിട്ടില്ല എന്നതിന് ശക്തമായ തെളിവ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. ലഡാക്ക് അതിര്‍ത്തിയോട് ചേര്‍ന്നുളള പാങ്കോംഗ് തടാകത്തിലെ സംഘര്‍ഷ മേഖലകളിലേക്ക് കൂടുതല്‍ ബോട്ടുകള്‍ വിന്യസിച്ച് ചൈന. കൂടുതല്‍ സൈനികരെ വിന്യസിക്കുന്നതിനായി കൂടാരങ്ങള്‍ നിര്‍മിക്കുന്നതിലൂടെ മേഖലയില്‍ ചൈനീസ് ശക്തി വര്‍ദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം. ഉപഗ്രഹ ചിത്രത്തില്‍ ചൈനീസ് സേനയുടെ 13 ബോട്ടുകള്‍ കാണാനാകും. ഫിംഗര്‍ 5 ല്‍ മൂന്ന് ബോട്ടുകളും ഫിംഗര്‍ 6 ല്‍ 10 ബോട്ടുകളുമാണുളളത്. ഇന്ത്യന്‍ നിയന്ത്രണത്തിലായിരുന്ന ഫിംഗര്‍ 4ന് അടുത്താണ് ഇതെന്നതും ശ്രദ്ധേയമായ കാര്യമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2