കോട്ടയം: പഠിക്കാനുള്ള ആദിത്യന്റെ ആഗ്രഹത്തിന് വിലങ്ങു തടികള്‍ മറി കടന്ന് പഠന സൗകര്യ ഒരുക്കി നല്‍കിയതിന്റെ സന്തോഷത്തിലാണ് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.യൂത്ത് കോണ്‍ഗ്രസിന്റെ സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം നല്‍കുന്ന പദ്ധതിയിലാണ് ആദിത്യനും ആദര്‍ശിനും വൈദ്യൂതി ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാന്‍ മുന്‍കൈ എടുത്തത്.വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ ടി വി ഉണ്ടായിരുന്നു എങ്കിലും വൈദ്യൂതി ലഭ്യമാകാഞ്ഞതോടെയാണ് ഇവര്‍ മുന്നിട്ടറങ്ങിയത്.പ്രവര്‍ത്തനങ്ങളെ കുറിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാക്കുകളിലൂടെ
നാളിതുവരേയുള്ള പൊതുപ്രവര്‍ത്തനത്തില്‍ വേറിട്ട ഒരനുഭവമായിരുന്നു ആദിത്യനും ആദര്‍ശും. യൂത്ത് കോണ്‍ഗ്രസ്സ് സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ടെലിവിഷനുകള്‍ നല്‍കുന്ന അവസരത്തിലാണ് ആദിത്യനും ആദര്‍ശും അവരുടെ ചെറിയ സങ്കടവുമായി മുന്നിലെത്തിയത്.പക്ഷേ കേട്ടപ്പോള്‍ പിന്നീട് നേരിട്ട് കണ്ടപ്പോള്‍ അത് ചെറുതല്ല വലിയ ഒരു സങ്കടം തന്നെയാണ് എന്ന് മനസ്സിലാക്കുവാന്‍ കഴിഞ്ഞു. വീട്ടില്‍ വൈദ്യുതി ലഭ്യമല്ലാത്തതിനാല്‍ സ്‌കൂളില്‍ നിന്ന് കിട്ടിയ ടീവി കട്ടിലിന്റെ ഒരു മൂലയില്‍ ചാരി വെച്ചിരിക്കുന്നു. ഇത് ഒന്നു കാണാന്‍ ചേട്ടന്മാര്‍ എന്തെങ്കിലും ചെയ്യണം എന്ന് ആദിത്യന്റെ നിഷ്‌കളങ്കമായ ആവശ്യം.ഞങ്ങള്‍ക്ക് അത് തിരസ്‌കരിക്കുവാനായില്ല.കെ.എസ്സ്.ഇ.ബി യില്‍ ബന്ധപ്പെട്ടപ്പോള്‍ വയറിങ്ങ് പൂര്‍ത്തിയാക്കിയാല്‍ കണക്ഷന്‍ നല്‍കാമെന്നറിയിച്ചു.പിന്ന്ട് യൂത്ത് കോണ്‍ഗ്രസ്സ് ജന:സെക്രട്ടറിയുമായ സ്റ്റെഫീനേയാണ് പിന്നീടുള്ള കാര്യങ്ങള്‍ക്ക് വേഗത നല്‍കിയത. കമ്മറ്റിയില്‍ വിഷയം അവതരിപ്പിക്കുകയും എല്ലാവരും അവരവരുടെ സഹായങ്ങള്‍ ചെയ്യാമെന്നും ഉറപ്പ് തന്നു. പക്ഷേ ഞങ്ങള്‍ക്ക് ഏറ്റവും സന്തോഷം നല്‍കുന്നത് മറ്റൊന്നുമല്ല. രണ്ട് യുവ സുഹൃത്തുക്കള്‍ പ്രസ്തുത പ്രവര്‍ത്തനത്തിനുള്ള മുഴുവന്‍ തുകയും നല്‍കാമെന്ന് അറിയിച്ച് മുന്നോട്ട് വന്നു. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ റ്റോണി റ്റോം പള്ളിപ്പുറത്തിലിനും.ആല്‍വിന്‍ ആന്റണിക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു ഒപ്പം അവരെ വിഷയം ധരിപ്പിച്ച പ്രിയപ്പെട്ട പോള്‍ ദേവസ്യാ മഠത്തിലിനും.
ഇന്നലെ ആദിത്യന്റെയും ആദര്‍ശിന്റെയും ആഗ്രഹം സാധിച്ച ദിവസമായിരുന്നു.മുറിയില്‍ ചിതറി കിടന്നിരുന്ന പുസ്തക താളുകളില്‍ വെളിച്ചം വീണപ്പോള്‍ ആദിത്യന്റെയും ആദര്‍ശിന്റേയും മുഖത്തേ നിറഞ്ഞ പുഞ്ചിരിയും സന്തോഷവും മറക്കാനാവാത്ത അനുഭവമാണ്. ഇത്രയും ദീര്‍ഘമായി ഇത് എഴുതുവാനുള്ള കാരണം ഇത് പലരുടേയും മനസ്സിന്റെ നന്മയുടെ വെളിച്ചമാണ്.ഉറവ വറ്റാത്ത നന്മ.ഈ ഉദ്യമത്തില്‍ ഞങ്ങളോടൊപ്പം നിന്നവരെയെല്ലാം ഓര്‍ക്കുവാനുമുള്ള ഒരവസരവും.പഞ്ചായത്ത് മെമ്പര്‍ ബോബി ചേട്ടന്‍.കിടങ്ങൂര്‍ വില്ലേജ് ഓഫീസര്‍.കെ എസ് ഇ ബി അധികൃതര്‍.യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അങ്ങനെ നിരവധി പേര്‍. നാളെ നിങ്ങളുടെ മുന്നിലേയ്ക്കും ഇതുപോലെ ആദിത്യനും ആദര്‍ശുമാരും അവരുടെ കുഞ്ഞ് കുഞ്ഞ് വിഷമങ്ങളുമായി എത്തുമ്പോള്‍ മനസ്സ് നിറഞ്ഞ് അത് ഏറ്റെടുക്കണമെന്ന ചെറിയ സന്ദേശവും. എന്നു പറഞ്ഞ് കൊണ്ടാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ അവസാനിക്കുന്നത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2