ഓഗസ്റ്റ് അഞ്ചാം തീയതി ക്ഷേത്ര ശിലാസ്ഥാപനം നടക്കാനിരിക്കെ അയോധ്യ ക്ഷേത്ര ഭൂമിയിൽ നിയോഗിക്കപ്പെട്ട 14 പോലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ക്ഷേത്ര ഭൂമിയിലെ പ്രധാന പുരോഹിതൻറെ സഹായിയായ മറ്റൊരു പുരോഹിതനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കപ്പെട്ട പോലീസുകാരിൽ നാലുപേർ ക്ഷേത്ര ഭൂമിയിൽ സ്ഥിര ജോലിക്ക് നിയുക്തരായവരാണ്.

ജൂലൈ 26 ആം തീയതി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശിലാസ്ഥാപന കർമത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നിരീക്ഷിക്കുവാൻ ഇവിടെ എത്തിയിരുന്നു. രോഗബാധിതനായ പുരോഹിതൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോട് ചേർന്ന് നിൽക്കുന്ന ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ശിലാസ്ഥാപന കർമ്മം മാറ്റമില്ലാതെ നടക്കുമെന്ന് രാമജന്മഭൂമി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2