ന്യൂഡല്‍ഹി:സ്പീക്കറുടെ അയോഗ്യത നോട്ടീസിന് ഏതിരെ സച്ചിന്‍ പൈലറ്റ് കോടതിയെ സമീപിച്ചു.പതിനെട്ട് എംഎല്‍എ മാര്‍ക്ക് ഒപ്പമാണ് സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ കോടതിയെ സമീപിച്ചത്. സച്ചിനായി ഹരീഷ് സാല്‍വേയും മുകുള്‍ റോത്തഗിയും ഹാജരാകുമെന്നാണ് വിവരം.സച്ചിന്‍ പൈലറ്റുമായുള്ള പ്രശ്‌നം ഒത്തു തീര്‍പ്പിലെത്തിക്കാന്‍ രാഹുല്‍ ഗാന്ധിയുള്‍പ്പടെ ശ്രമിച്ചിരുന്നെങ്കിലും സച്ചിന്‍ പൈലറ്റ് വേണ്ടത്ര രീതിയില്‍ പ്രതികരിച്ചില്ല.കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന സച്ചിന്‍ പൈലറ്റിനും മറ്റ് എംഎല്‍എമാര്‍ക്കും കഴിഞ്ഞ ദിവസം സ്പീക്കര്‍ അയോഗ്യത കല്‍പിച്ചു കൊണ്ടുള്ള നോട്ടീസ് നല്‍കിയിരുന്നു.
ഇതിനിടെയാണ് സ്പീക്കറുടെ അയോഗ്യതാ നോട്ടീസിനെതിരെ സച്ചിന്‍ പൈലറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2